2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

അമിത വാടക ഈടാക്കി ഓട്ടോറിക്ഷകള്‍

കാസര്‍കോട്: അമിത വാടക ഈടാക്കി ഒരു കൂട്ടം ഓട്ടോ റിക്ഷകള്‍ സര്‍വിസ് തുടരുകയാണ്. ഇത് യാത്രക്കാര്‍ക്ക് കനത്ത നഷ്ടം വരുത്തുകയും ചെയ്യുന്നു. യാത്രക്കാരും ഓട്ടോ ഡ്രൈവര്‍മാരും തമ്മില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതും ജില്ലയില്‍ പതിവായിരിക്കുകയാണ്. മിനിമം ചാര്‍ജില്‍നിന്നും തോന്നിയ പോലെ അമിത വാടക ഈടാക്കിയാണ് പല ഡ്രൈവര്‍മാരും ഓട്ടോ ഓടിക്കുന്നത്.
ജില്ലയില്‍ കാസര്‍കോട്, കാഞ്ഞങ്ങാട് തുടങ്ങി പ്രധാന നഗരങ്ങളില്‍ ഉള്‍പ്പെടെ പല ഓട്ടോ ഡ്രൈവര്‍മാരും കഴുത്തറപ്പന്‍ വാടകയാണ് ഈടാക്കുന്നത്. മിനിമം ചാര്‍ജ് 20 രൂപയ്ക്കു നിശ്ചയിച്ച ദൂരം പോലും 25, 30 എന്ന തോതിലാണ് വാടക ഈടാക്കുന്നത്. ഇത് ചോദ്യം ചെയ്യുന്ന യാത്രക്കാരോട് കയര്‍ത്തു സംസാരിക്കുകയും മറ്റും ചെയ്യുന്ന ഓട്ടോ ഡ്രൈവര്‍മാരും ഇക്കൂട്ടത്തിലുണ്ട്. നിത്യേന ഡീസല്‍ വിലകൂടുന്നുവെന്നും അതല്ലെങ്കില്‍ ഓട്ടത്തിനിടയില്‍ ട്രാഫിക് സിഗ്‌നല്‍ പോയിന്റുകളില്‍ നിക്കേണ്ടി വന്നതുമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടി കാട്ടിയാണ് അമിത വാടക ഈടാക്കുന്നത്. അതെ സമയം അധികൃതര്‍ നിശ്ചയിച്ച വാടക തുകയെക്കാളും ഇരട്ടി തുക ചില ഓട്ടോ ഡ്രൈവര്‍മാര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഈടാക്കുന്നതായി യാത്രക്കാരില്‍ ആക്ഷേപങ്ങള്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.
ചില ഭാഗങ്ങളില്‍ സമാന്തര സര്‍വിസ് നടത്തുന്ന ഡ്രൈവര്‍മാരും പത്തു രൂപയുടെ ദൂരം വരെയുള്ള ഭാഗങ്ങളിലേക്ക് 20, 25 രൂപ ഈടാക്കുന്നതായും യാത്രക്കാര്‍ ആരോപിക്കുന്നു. അതിനിടെ രാത്രി വാടക അധികം വാങ്ങിക്കാനുള്ള സമയം അധികൃതര്‍ നിശ്ചയിച്ചത് രാത്രി പത്ത് മുതലാണെന്നിരിക്കെ രാത്രി ഒന്‍പത് ആകുമ്പോഴേക്കും തന്നെ പല ഓട്ടോ ഡ്രൈവര്‍മാരും പ്രസ്തുത തുക ഈടാക്കുകയാണെന്നും ആരോപണമുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.