2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

അമിത് ഷായുടെ മകനെതിരേയും അന്വേഷണം വേണം: യശ്വന്ത് സിന്‍ഹ

പട്‌ന: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷാക്കെതിരേ ഉയര്‍ന്ന സാമ്പത്തികാരോപണത്തില്‍ അന്വേഷണം വേണമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായ യശ്വന്ത്‌സിന്‍ഹ.
കേന്ദ്ര ഊര്‍ജമന്ത്രാലയം ജെയ് ഷാക്ക് വായ്പ അനുവദിച്ചതും കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ആരോപണത്തെ ന്യായീകരിച്ചു രംഗത്തെത്തിയതും ചില തെറ്റായ കാര്യങ്ങള്‍ നടന്നുവെന്ന തോന്നലാണ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം പട്‌നയില്‍ പറഞ്ഞു. സാമ്പത്തികരംഗം കൈകാര്യം ചെയ്തതില്‍ വീഴ്ച സംഭവിച്ചുവെന്ന ആരോപണത്തിന് പിന്നാലെ ബി.ജെ.പിയെയും കേന്ദ്ര സര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കിയാണ് വീണ്ടും യശ്വന്ത് സിന്‍ഹ രംഗത്തെത്തിയത്.
ജയ് ഷായുടെ കമ്പനിക്ക് വഴിവിട്ട് നല്‍കിയ സഹായം പാര്‍ട്ടിയുടെ ധാര്‍മിക ഔന്നിത്യത്തിന് ദോഷമായി ബാധിച്ചിട്ടുണ്ട്. വിഷയത്തില്‍ പ്രതിപക്ഷ ആരോപണത്തെ നേരിടാന്‍ മുതിര്‍ന്ന നേതാക്കള്‍തന്നെ രംഗത്തെത്തിയത് പാര്‍ട്ടിയെ പൊതുസമൂഹത്തിന് മുന്‍പില്‍ ഇകഴ്ത്തുകയാണ് ചെയ്തത്. അമിത്ഷായുടെ മകനെതിരായ ആരോപണത്തെ പ്രതിരോധിക്കാന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയെകൂടി ഉള്‍പ്പെടുത്തിയതും സര്‍ക്കാരിന്റെ സുതാര്യമായ പ്രവര്‍ത്തനത്തെ കളങ്കപ്പെടുത്തിയെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.