2019 March 23 Saturday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല. -ഭഗവത്ഗീത

അമിത്ഷാ ഗോവയിലെത്തിയത് റാഫേല്‍ രേഖകള്‍ തട്ടിയെടുക്കാനെന്ന് കോണ്‍ഗ്രസ്

ഗോവ: കഴിഞ്ഞ ശനിയാഴ്ച ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ ഗോവയിലെത്തിയത് മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ കിടപ്പുമുറിയില്‍ സൂക്ഷിച്ച റാഫേല്‍ യുദ്ധവിമാന കരാറുമായി ബന്ധപ്പെട്ട രേഖകള്‍ കൈക്കലാക്കാനായിരുന്നുവെന്ന് കോണ്‍ഗ്രസ്. കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ റാഫേല്‍ വിവരങ്ങള്‍ സംബന്ധിച്ച് പുറത്തുവന്ന രേഖകള്‍ ഇവിടെ നിന്ന് ചോര്‍ത്തപ്പെട്ടതാണെന്നും കോണ്‍ഗ്രസ് ഗോവ വക്താവ് ജിതേന്ദ്ര ദേശ് പ്രഭു ആരോപിച്ചു.
സുപ്രധാന രേഖകള്‍ പരീക്കറുടെ വസതിയില്‍ നിന്ന് അമിത്ഷാ കൈക്കലാക്കിയിരിക്കാം. അതില്‍ വിജയിച്ചാല്‍ പരീക്കറെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കാന്‍ ബി.ജെ.പിക്ക് കഴിയും. ബി.ജെ.പി നേതൃത്വത്തെ ഈ രേഖകള്‍ വച്ചാണ് പരീക്കര്‍ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നത്. രേഖകള്‍ തട്ടിയെടുത്താല്‍ ഭീഷണിക്ക് സാധ്യതയുണ്ടാകില്ല. ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെയും മാധ്യമ പ്രവര്‍ത്തകനും തമ്മിലുള്ള ഫോണ്‍ സന്ദേശം പുറത്തു വന്നപ്പോള്‍തന്നെ മുഖ്യമന്ത്രി പരീക്കര്‍ റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ കിടപ്പുമുറിയില്‍ സൂക്ഷിക്കുന്നുണ്ടെന്ന് വ്യക്തമായതാണെന്നും അദ്ദേഹം പറഞ്ഞു.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.