2019 May 22 Wednesday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

അമിത്ഷായ്‌ക്കെതിരേ ശിവസേനയുടെ പോസ്റ്റര്‍ വിപ്ലവം

മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരേ ശിവസേനയുടെ പോസ്റ്ററുകള്‍. ഇതോടെ സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി-ശിവസേനാ സഖ്യത്തില്‍ അഭിപ്രായഭിന്നത രൂക്ഷമാകുകയാണ്.സംസ്ഥാനത്തെ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും പാര്‍ട്ടി വക്താവുമായ മാധവ് ബന്ധാരി കഴിഞ്ഞ ദിവസം ശിവസേനയ്‌ക്കെതിരേ രംഗത്തെത്തിയിരുന്നു.

ഭരണത്തിലുള്ള പങ്കാളിത്തത്തില്‍നിന്ന് സേനയെ ഒഴിവാക്കണമെന്നു പരോക്ഷമായി ലേഖനത്തില്‍ ആവശ്യപ്പെട്ട അദ്ദേഹം ശിവസേനാ നേതാവ് ഉദ്ദവ് താക്കറെയെ കോമാളിയോട് ഉപമിക്കുകയും ചെയ്തു. തുടര്‍ന്നാണ് അമിത്ഷായ്ക്കും ബന്ധാരിക്കുമെതിരേ പരിഹാസ പോസ്റ്ററുകളുമായി ശിവസേന രംഗത്തെത്തിയത്. സംഭവത്തെ തുടര്‍ന്നു ഇരുപാര്‍ട്ടി നേതാക്കളും പരസ്യമായി പഴിചാരുന്ന പ്രസ്താവനകള്‍ നടത്തുന്നുമുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.