2018 July 11 Wednesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങിത്തിരിക്കുന്നവന്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ.
സോക്രട്ടീസ്

അമിതവേഗം: പിഴ അടയ്ക്കാത്തവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം

തിരുവനന്തപുരം: അമിതവേഗതക്ക് അഞ്ചില്‍ കൂടുതല്‍ പിഴ ചുമത്തപ്പെട്ടിട്ടും അടയ്ക്കാത്തവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം. ഗതാഗത കമ്മിഷണര്‍ ആര്‍.ടി.ഒമാര്‍ക്കാണ് ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അമിതവേഗതക്ക് പെറ്റി വന്നിട്ടും പിഴയൊടുക്കാത്ത രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെയും ജനപ്രതിനിധികളുടെയും കണക്കുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അഞ്ചില്‍ കൂടുതല്‍ പിഴ വന്നരുടെ പട്ടിക മോട്ടോര്‍ വാഹന വകുപ്പിന്റെ കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് കണ്‍ട്രോള്‍ റൂമില്‍നിന്ന് ആര്‍.ടി.ഒമാര്‍ക്ക് അയച്ചുകഴിഞ്ഞു.
ലൈസന്‍സ് റദ്ദാക്കുന്നതിനു മുന്‍പ് ഇവര്‍ക്കെല്ലാം ഒരിക്കല്‍കൂടി നോട്ടിസ് അയക്കും. അതുകഴിഞ്ഞു മാത്രമേ ലൈസന്‍സ് റദ്ദാക്കുന്ന നടപടിയിലേക്ക് കടക്കൂ. 33,000 ലൈസന്‍സ് കഴിഞ്ഞ വര്‍ഷം സസ്‌പെന്‍ഡ് ചെയ്തിരുന്നു. സ്ഥിരമായി പെറ്റി അടയ്ക്കാത്തവര്‍ക്കെതിരേ കോടതി നടപടികള്‍ ആരംഭിക്കാന്‍ നേരത്തെ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചിരുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.