2019 July 21 Sunday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

അഭ്യൂഹങ്ങള്‍ക്ക് വിരാമം; വിയ്യ ഇന്ത്യയിലേക്കില്ല

മാഡ്രിഡ്: സ്പാനിഷ് താരമായിരുന്ന ഡേവിഡ് വിയ്യ ഐ.എസ്.എല്ലിലേക്ക് ഇല്ലെന്ന് ഏജന്റ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങളും സ്പാനിഷ് മാധ്യമങ്ങളും വിയ്യ മുംബൈ സിറ്റിയിലേക്ക് എത്തും എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നു.
തീര്‍ത്തും അടിസ്ഥാനരഹിതമായ വാര്‍ത്തയാണ് ഇതെന്നായിരുന്നു വിയ്യയുടെ ഏജന്റിന്റെ പ്രതികരണം. വിയ്യയുടെ ഏജന്റായ വിക്ടര്‍ ഒനാറ്റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
താരം അടുത്തിടെ രണ്ട@ു വര്‍ഷത്തേക്ക് ജപ്പാന്‍ ക്ലബുമായി കരാര്‍ പുതുക്കിയിരുന്നു. അതിനാല്‍ മുംബൈ സിറ്റി ഡേവിഡ് വിയ്യയെ സ്വന്തമാക്കാന്‍ ശ്രമിച്ചാലും വന്‍ തുക തന്നെ നല്‍കേണ്ടി വരും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.