2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

അഭിമന്യു വധം: രണ്ട് പ്രതികള്‍ക്ക് ജാമ്യം

കൊച്ചി: മഹാരാജാസ് കോളജിലെ വിദ്യാര്‍ഥി അഭിമന്യു കൊല്ലപ്പെട്ട കേസില്‍ രണ്ടു പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
കേസിലെ 22 ാം പ്രതി അനൂപ്, 23 ാം പ്രതി ഫസിലുദ്ദീന്‍ എന്നിവര്‍ക്കാണ് ജസ്റ്റിസ് മേരി ജോസഫ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 50,000 രൂപക്ക് തത്തുല്യമായ രണ്ടാള്‍ ജാമ്യമാണ് അനുവദിച്ചത്. പ്രതികള്‍ സ്വന്തം പൊലിസ് സ്‌റ്റേഷന്‍ പരിധി വിടരുത്, പാസ്‌പോര്‍ട്ട് വിചാരണ കോടതിയില്‍ ഹാജരാക്കണം, സാക്ഷികളെ സ്വാധീനിക്കാനോ തെളിവു നശിപ്പിക്കാനോ ശ്രമിക്കരുത് എന്നീ വ്യവസ്ഥകളുണ്ട്.
പ്രതികള്‍ കൃത്യം നടക്കുന്നതിനു മുന്‍പു ഗൂഢാലോചനയിലും കൃത്യത്തിനു ശേഷം മറ്റു പ്രതികളെ രക്ഷപ്പെടുത്താനും ശ്രമിച്ചുവെന്നാണ് ഇവര്‍ക്കെതിരേയുള്ള കുറ്റങ്ങളെന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചു. പ്രതികള്‍ക്കുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ ബി. രാമന്‍പിള്ള, വി.എസ് സലിം, ബോബിന്‍ റാഫേല്‍ തുടങ്ങിയവര്‍ ഹാജരായി.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.