2019 February 23 Saturday
പശുക്കള്‍ അയവിറക്കും പോലെ നാവു കൊണ്ട് അയവിറക്കി വായാടിത്തത്തോടെ സംസാരിക്കുന്നവനോട് അല്ലാഹു കോപിക്കും – മുഹമ്മദ് നബി(സ)

അഭിനന്ദിക്കണം ഈ മനസിനെ

മുഹമ്മദ് ഫായിസ് കക്കാട്

‘ഞായര്‍പ്രഭാതം’ 183-ാം ലക്കത്തില്‍ മുഹമ്മദലി പേലേപ്പുറം എഴുതിയ ‘കാരുണ്യപ്പുടവകള്‍’ എന്ന ഫീച്ചര്‍ വ്യത്യസ്തമായൊരു വായനയായി. മനുഷ്യത്വം കാലത്തിന്റെ ചവറ്റുകൊട്ടയില്‍ എറിയപ്പെട്ടുവെന്ന തെറ്റായ ധാരണ കുറിപ്പ് തിരുത്തിയിരിക്കുന്നു.
പ്രവാസത്തിനിടയില്‍ ലഭിക്കുന്ന ഹ്രസ്വമായ അവധികളില്‍ പോലും മാനുഷിക സഹാനുഭൂതിയുടെ പ്രാധാന്യം ഉള്‍കൊണ്ടു പ്രവര്‍ത്തിക്കുന്ന പ്രിയ സഹോദരന്‍ ഫാസില്‍ മുസ്തഫക്ക് ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്ന് ഒരായിരം അഭിനന്ദനങ്ങള്‍. ഇത്തരം പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ നമുക്ക് ഇനിയും തുടരേണ്ടതുണ്ട്. സര്‍വവിധ പിന്തുണയും അറിയിക്കുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.