2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

അബ്ദുല്‍ ഹക്കു ബ്ലാസ്റ്റേഴ്‌സില്‍ തുടരും;  കരാര്‍ ദീര്‍ഘിപ്പിച്ചത് മൂന്നുവര്‍ഷത്തേക്ക്

 
 
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് സെന്റര്‍ ബാക്കും മലയാളി താരവുമായ അബ്ദുല്‍ ഹക്കു കേരള ബ്ലാസ്റ്റേഴ്‌സില്‍ തുടരും. മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍ ദീര്‍ഘിപ്പിച്ചത്. മലപ്പുറം വാണിയന്നൂര്‍ സ്വദേശിയായ 25കാരനായ അബ്ദുല്‍ ഹക്കു നെഡിയോടത്ത് തിരൂര്‍ സ്‌പോര്‍ട്‌സ് അക്കാദമിയില്‍ നിന്നാണ് ഫുട്‌ബോള്‍ ജീവിതം ആരംഭിച്ചത്. 
തുടര്‍ന്ന് ഡി.എസ്.കെ ശിവാജിയന്‍സ് യൂത്ത് ടീമിലും, സീനിയര്‍ ടീമിലും കളിച്ചു. പിന്നീട് ഐ-ലീഗിന്റെ രണ്ടണ്ടാം ഡിവിഷനില്‍ ഫത്തേഹ് ഹൈദരാബാദിനായും ബൂട്ടണിഞ്ഞു. 2017ല്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ്.സിയിലൂടെ ഐ.എസ്.എല്ലില്‍ എത്തി. തുടര്‍ന്ന് അടുത്ത സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയുടെ ഭാഗമായി. താന്‍ കേരളത്തില്‍ നിന്നുള്ള ഒരു പ്രാദേശിക കളിക്കാരനായതിനാല്‍, ബ്ലാസ്റ്റേഴ്‌സ് എന്റെ കുടുംബമാണെന്നും ക്ലബ് എന്നില്‍ വിശ്വാസം അര്‍പ്പിച്ചതിനാല്‍ ഞാന്‍ സന്തുഷ്ടനാണെന്നും കരാര്‍ നീട്ടിയതിനെ കുറിച്ച് അബ്ദുല്‍ ഹക്കു പറഞ്ഞു. 
ക്ലബിന്റെ പ്രതിരോധ നിരയില്‍ മുഖ്യസ്ഥാനം കൈകാര്യം ചെയ്യുവാന്‍ അബ്ദുള്‍ ഹക്കുവിന് കഴിവുമെന്നും കേരളത്തില്‍ നിന്നുള്ള  ഫുട്‌ബോളറായതിനാല്‍ ആരാധകരുടെ നിരന്തരമായ സ്‌നേഹവും പിന്തുണയും അദ്ദേഹത്തിന് ലഭിക്കുമെന്നും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.