2019 April 22 Monday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ മേല്‍പ്പറമ്പ് നിര്യാതനായി

ഉദുമ : പ്രമുഖ പണ്ഡിതനും സമസ്ത കാസര്‍കോട് ജില്ലാ മുശാവറ അംഗവുമായിരുന്ന മേല്‍പ്പറമ്പ് എം.എ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ (98) നിര്യാതനായി. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നു ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയോടെയായിരുന്നു അന്ത്യം.

10902CD _KHATHWEEB ABDUL KHADAR MUSLIYAAR
പരേതയായ ആഇശയാണ് ഭാര്യ.മക്കള്‍: അബ്ദുല്ലക്കുഞ്ഞി, ഇബ്രാഹിം, ഹനീഫ, ആസിയ ഉമ്മ, ഫാത്വിമ, മൈമൂന, ഹാജറ, മറിയം, സുബൈദ.
മരുമക്കള്‍: അബ്ദുല്‍ ഖാദര്‍ മേല്‍പറമ്പ്, അഹ്മദ് മരവയല്‍, അബ്ദുല്ല വള്ളിയോട്, മുഹമ്മദ് കുഞ്ഞി മാക്കോട്, അബ്ദുല്ലക്കുഞ്ഞി കുവ്വത്തൊട്ടി, ലത്വീഫ് വള്ളിയോട്, ആസിയ മരവയല്‍, ഫരീദ കൊപ്പല്‍, ഫൗസിയ ചട്ടഞ്ചാല്‍. സഹോദരങ്ങള്‍: ബീഫാത്വിമ ചിത്താരി, പരേതരായ കുഞ്ഞാഇശ പനത്തടി, ഹസൈനാര്‍ ചിത്താരി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.