2017 February 25 Saturday
പറയുന്നതിനേക്കാള്‍ ബുദ്ധി കേള്‍ക്കാന്‍ വേണം
തുര്‍ക്കി പഴമൊഴി

അബ്ദുല്ല രാജാവ് ഐ.ഡി.ബിക്ക് നല്‍കിയത് 250 കോടിയുടെ സംഭാവന

king-abdullah

ജിദ്ദ: ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഇസ്‌ലാമിക് ഡെവലപ്‌മെന്റ് ബാങ്കിന് മുന്‍ സഊദി ഭരണാധികാരി രഹസ്യമായി നല്‍കിയത് 250 കോടി റിയാല്‍. അബ്ദുല്ല രാജാവിന്റെ വിയോഗത്തിനു രണ്ടു വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് രാജാവ് നേരത്തെ ഐ.ഡി.ബിക്കു രഹസ്യമായി നല്‍കിയ നിക്ഷേപത്തിന്റെ കാര്യത്തില്‍ തുടര്‍ തീരുമാനത്തിന് ബാങ്ക് പ്രസിഡന്റ് ഡോ. ബന്ദര്‍ ഹജ്ജാര്‍ അബ്ദുല്ല രാജാവിന്റെ മക്കളെ കണ്ടത്.
ഐ.ഡി.ബിയുടെ മേല്‍നോട്ടത്തില്‍ ഉദാരമതി പദ്ധതി തുടരണമോയെന്ന കാര്യത്തില്‍ അബ്ദുല്ല രാജാവിന്റെ മക്കളുടെ തീരുമാനം അറിയുന്നതിന് തുര്‍ക്കി ബിന്‍ അബ്ദുല്ല രാജകുമാരനുമായി ഐ.ഡി.ബി ഗ്രൂപ്പ് പ്രസിഡന്റ് കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി.
ഈ കൂടിക്കാഴ്ചക്കിടെയാണ് ഏറെക്കാലം മുന്‍പ് അബ്ദുല്ല രാജാവ് ഐ.ഡി.ബിയില്‍ അടച്ച 250 കോടി റിയാലിന്റെ കാര്യം ഡോ. ബന്ദര്‍ ബജ്ജാര്‍ വെളിപ്പെടുത്തിയത്.
നിക്ഷേപത്തിന്റെ കാര്യം തന്റെ മക്കള്‍ അടക്കമുള്ള അനന്തരാവകാശികള്‍ പോലും ഈ സംഭാവനയെ കുറിച്ച് അറിയരുതെന്ന് അബ്ദുല്ല രാജാവിനു നിര്‍ബന്ധമുണ്ടായിരുന്നു.