2019 April 21 Sunday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

അബൂദബിയില്‍ ഇനി ഹിന്ദി കോടതി ഭാഷ

 

ദുബൈ: ഇന്ത്യന്‍ ഭാഷയ്ക്ക് യു.എ.ഇയുടെ ചരിത്രപരമായ അംഗീകാരം. ഹിന്ദി ഇനി അബൂദബി കോടതികളിയില്‍ ഔദ്യോഗിക ഭാഷയാകും. നീതിനിര്‍വഹണം കൂടുതല്‍ സുതാര്യമാക്കുന്നതിനായാണ് കോടതിയിലെ മൂന്നാമത്തെ ഔദ്യോഗിക ഭാഷയായി ഹിന്ദിയെ അംഗീകരിച്ചത്.

അബൂദബി നീതിന്യായ വകുപ്പിന്റെതാണു തീരുമാനം. യു.എ.ഇയിലും മറ്റുമുള്ള ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ഇനി പരാതി ബോധിപ്പിക്കാനും നഷ്ടപരിഹാരം ആവശ്യപ്പെടാനും മറ്റ് ഔദ്യോഗിക ഭാഷകളായ അറബിയെയും ഇംഗ്ലിഷിനെയും ആശ്രയിക്കേണ്ടതില്ല. ഹിന്ദിയില്‍ കാര്യങ്ങള്‍ ബോധിപ്പിച്ച് ആവശ്യം നേടിയെടുക്കാം. ഇന്ത്യക്കുപുറമേ പാകിസ്താന്‍, നേപ്പാള്‍ തുടങ്ങിയ അയല്‍രാജ്യങ്ങള്‍ക്കും ഈ നടപടി അനുഗ്രഹമാകും.

നിയമ വ്യവഹാരങ്ങളെക്കുറിച്ചും അവകാശങ്ങളെയും കടമകളെയും കുറിച്ചുമെല്ലാം ഭാഷാ തടസങ്ങളില്ലാതെ ഹിന്ദി സംസാരിക്കുന്നവര്‍ക്ക് അറിയാനും പഠിക്കാനുമുള്ള അവസരമൊരുക്കുക കൂടിയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് നീതിന്യായ വകുപ്പ് വെബ്‌സൈറ്റില്‍ വ്യക്തമാക്കി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.