2019 September 17 Tuesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

അഫ്ഗാന്‍ ഹിസ്‌ബെ ഇസ്‌ലാമിയുമായി സമാധാനക്കരാറില്‍

ഒപ്പുവച്ചുകാബൂള്‍: ഗുല്‍ബുദ്ദീന്‍ ഹിക്മത്‌യാറിന്റെ നേതൃത്വത്തിലുള്ള സായുധ വിഭാഗമായ ഹിസ്‌ബെ ഇസ്‌ലാമിയുമായി അഫ്ഗാന്‍ പ്രസിഡന്റ് അശ്‌റഫ് ഗനി സമാധാന കരാറില്‍ ഒപ്പുവച്ചു. കഴിഞ്ഞ ദിവസം കാബൂളിലെ പ്രസിഡന്റിന്റെ വസതിയിലേക്ക് അയച്ച വിഡിയോ സന്ദേശം വഴിയാണു ഹിക്മത്‌യാര്‍ കരാറില്‍ ഒപ്പുവച്ചത്. ശേഷം കരാര്‍ ഔദ്യോഗികമായി ടെലിവിഷന്‍ വഴി പുറത്തുവിടുകയായിരുന്നു.
താലിബാനുമായി 2001ല്‍ ആരംഭിച്ച ആഭ്യന്തര യുദ്ധത്തിനു ശേഷം ഇതാദ്യമായാണ് അഫ്ഗാന്‍ സര്‍ക്കാര്‍ രാജ്യത്തെ ഒരു സായുധ വിഭാഗവുമായി കരാറില്‍ ഒപ്പുവയ്ക്കുന്നത്. താലിബാനും മറ്റു തീവ്രവാദ ഗ്രൂപ്പുകള്‍ക്കും ജനങ്ങളോടൊപ്പം ചേര്‍ന്നു സമാധാനവാഹകരാകാനുള്ള അവസരമാണിതെന്ന് ഗനി കരാറില്‍ ഒപ്പുവച്ച ശേഷം പ്രതികരിച്ചു.
ഐക്യരാഷ്ട്ര സഭയും അമേരിക്കയും ഹിക്മത്‌യാറിനു നേരെ ഏര്‍പ്പെടുത്തിയ നിരോധനങ്ങളും ആഗോള ഭീകരക്കുറ്റവും പിന്‍വലിക്കാന്‍ ഉന്നത തലത്തില്‍ സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, താലിബാന്‍ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 1980കളില്‍ പ്രധാന സോവിയറ്റ് വിരുദ്ധ സൈനിക മേധാവിയായിരുന്നു ഗുല്‍ബുദ്ദീന്‍ ഹിക്മത്‌യാര്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.