2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

അഫ്ഗാന്‍ ചാവേര്‍ സ്‌ഫോടനം: മരണം 68 ആയി

 

കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ നാന്‍ഗര്‍ഹര്‍ പ്രവിശ്യയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 68 ആയി. 165 പേര്‍ക്ക് പരുക്കേറ്റു. പ്രതിഷേധ പ്രകടനത്തിന് നേരെ ചൊവ്വാഴ്ചയാണ് ആക്രമണമുണ്ടായത്. സ്‌ഫോടനമുണ്ടാവുമ്പോള്‍ പ്രവിശ്യ തലസ്ഥാനമായ ജലാലാബാദിന്റെയും പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്തിന്റെയും ഇടയിലെ പാത പ്രതിഷേധക്കാര്‍ ഉപരോധിച്ചിരുന്നു.
പ്രാദേശിക പൊലിസ് കമാന്‍ഡറെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് ജനങ്ങള്‍ പ്രതിഷേധം നടത്തിയത്.
അഫ്ഗാനിസ്ഥാനില്‍ തീവ്രവാദികളുടെ ആക്രമണം വന്‍തോതില്‍ വര്‍ധിച്ചിരുന്നു. സ്‌പോര്‍ട്‌സ് ക്ലബില്‍ കഴിഞ്ഞ ബുധനാഴ്ചയുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 20 പേര്‍ കൊല്ലപ്പെട്ടിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.