2018 May 15 Tuesday
വിട്ടുവീഴ്ച നല്ലൊരു കുടയായി ഉപയോഗിക്കാമെങ്കിലും ഒരു മേല്‍ക്കൂരയെന്ന നിലയില്‍ അതത്ര ഭദ്രമല്ല. അതൊരു താല്‍ക്കാലിക സംവിധാനമാണ്.
ഡോസ് റസ്സല്‍ ലവല്‍

അഫ്ഗാനിസ്താനില്‍ വെള്ളപ്പൊക്കം; 34 മരണം

കാബൂള്‍: ഒരാഴ്ചയ്ക്കിടെ അഫ്ഗാനിസ്താനിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 34 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച മുതല്‍ വിവിധ അഫ്ഗാന്‍ പ്രവിശ്യകളില്‍ കനത്ത മഴ തുടരുകയാണ്. ഇതില്‍ നിരവധി വീടുകളും കെട്ടിടങ്ങളും തകരുകയും കന്നുകാലികള്‍ ചത്തൊടുങ്ങുകയും ചെയ്തിട്ടുണ്ട്.
അഫ്ഗാന്റെ വടക്കന്‍, മധ്യ മേഖലകളിലെ പ്രവിശ്യകളിലാണു ശക്തമായ വെള്ളപ്പൊക്കമുണ്ടായത്. സംഭവത്തില്‍ 900ത്തോളം വീടുകളാണു തകര്‍ന്നത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.