2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

അഫ്ഗാനില്‍ പള്ളികളില്‍ ഭീകരാക്രമണം; 72 മരണം

കാബൂള്‍: അഫ്ഗാനിസ്താനില്‍ രണ്ടു പള്ളികളില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ 72 പേര്‍ കൊല്ലപ്പെട്ടു. സെന്‍ട്രല്‍ ഗോര്‍ സുന്നി പള്ളിയിലും കാബൂളിലെ ശീഈ പള്ളിയിലുമാണ് ഭീകരാക്രമണം നടന്നത്. രണ്ടു സംഭവങ്ങളിലുമായി നിരവധി പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
തലസ്ഥാനമായ കാബൂളിന്റെ പടിഞ്ഞാറു ഭാഗത്തുള്ള ഇമാം സമാന്‍ പള്ളിയിലാണ് ആദ്യ ചാവേര്‍ ആക്രമണം നടന്നത്. ഇന്നലെ ജുമുഅ നിസ്‌കാരത്തിന്റെ സമയത്ത് പള്ളിയിലെത്തിയ ഭീകരന്‍ വിശ്വാസികള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍തന്നെ ഇയാള്‍ സ്വയം പൊട്ടിത്തെറിച്ചതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവിടെ 39 പേര്‍ കൊല്ലപ്പെട്ടു. ഇതിനു ശേഷമാണ് സെന്‍ട്രല്‍ ഗോര്‍ പള്ളിയില്‍ ആക്രമണം നടന്നത്. പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടിയായ ജംഇയ്യത്തിന്റെ നേതാവിനെ ലക്ഷ്യമിട്ടായിരുന്നു ഇവിടെ ആക്രമണം നടന്നതെന്ന് അധികൃതര്‍ പറഞ്ഞു. ഇവിടെ 33 പേരും കൊല്ലപ്പെട്ടു. ഇരുസംഭവങ്ങളിലും ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.
ഒരാഴ്ചയ്ക്കിടെ രാജ്യത്ത് നടക്കുന്ന അഞ്ചാമത്തെ ഭീകരാക്രമണമാണിത്. ഇന്നലെ കാണ്ഡഹാറിലെ സൈനികതാവളത്തില്‍ താലിബാന്‍ നടത്തിയ ചാവേര്‍ സ്‌ഫോടനത്തില്‍ 43 സൈനികരാണു കൊല്ലപ്പെട്ടത്. ചൊവ്വാഴ്ചയും അഫ്ഗാനിലെ സൈനികതാവളങ്ങളെ ലക്ഷ്യമിട്ട് ഭീകരാക്രമണം നടന്നിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.