2017 September 24 Sunday
പൂര്‍ണമായ ആര്‍ജവം ഉള്ള ഒരാളുടെ മറ്റു ദൗര്‍ബല്യങ്ങള്‍ പൊറുക്കാവുന്നതേയുള്ളൂ.
വാള്‍ട്ട് വിറ്റ്മാന്‍

അഫ്ഗാനില്‍ താലിബാന്‍ ആക്രമണം: 5 പൊലിസുകാര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്താനില്‍ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ അഞ്ചു പൊലിസുകാര്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരുക്കേറ്റു. കിഴക്കന്‍ അഫ്ഗാനിലെ ഗര്‍ഡേസിലെ പൊലിസ് ആസ്ഥാനത്തിനു നേരെയാണ് ആക്രമണം. രാവിലെ ആറിനു ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് മേഖലാ പൊലിസ് കമാന്‍ഡര്‍ അസദുല്ല ഷിര്‍സാദ് പറഞ്ഞു.
പരുക്കേറ്റവരില്‍ അഞ്ചുപേര്‍ തദ്ദേശീയരാണ്. അഞ്ചു പേരാണ് ആക്രമണത്തിനു നേതൃത്വം നല്‍കിയതെന്നും ഒരാള്‍ രക്ഷപ്പെട്ടതായും പൊലിസ് പറഞ്ഞു. ആക്രമികളില്‍ പ്രധാനി വാഹനത്തില്‍ വച്ച് സ്വയം പൊട്ടിത്തെറിച്ചു. മറ്റു രണ്ടുപേര്‍ പൊലിസിനു നേരെ വെടിയുതിര്‍ത്തു. മറ്റൊരു ചാവേറും സ്വയം പൊട്ടിത്തെറിച്ചുവെന്ന് പൊലിസ് വക്താവ് അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ വക്താവ് സഈഉല്ല മുജാഹിദ് ഏറ്റെടുത്തു. അഫ്ഗാനില്‍ താലിബാന്‍ വീണ്ടും ശക്തിപ്രാപിക്കുന്നതായി യു.എസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. 4000 യു.എസ് സൈനികരെ താലിബാനെ നേരിടാന്‍ അഫ്ഗാനിലേക്ക് അയക്കാന്‍ യു.എസ് തീരുമാനിച്ചിട്ടുണ്ട്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.