2018 November 19 Monday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

അഫ്ഗാനില്‍ ഇരട്ട സ്‌ഫോടനം; രണ്ട് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 20 പേര്‍ കൊല്ലപ്പെട്ടു

 

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 20 പേര്‍ കൊല്ലപ്പെട്ടു. 70 പേര്‍ക്ക് പരുക്കേറ്റു. ദേശ്‌തേ ബാര്‍ച്ചിയിലെ സ്‌പോര്‍ട്‌സ് ക്ലബില്‍ ബുധാനാഴ്ച രാത്രിയാണ് സ്‌ഫോടനമുണ്ടായത്.
പ്രാദേശിക മാധ്യമമായ ടോളോ ന്യൂസിലെ സമീം ഫര്‍മാര്‍സ(28), റമീസ് അഹമ്മദി(23) എന്നിവരാണ് കൊലപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ആദ്യത്തെ സ്‌ഫോടനം ചാവേര്‍ ആക്രമണമാണെന്നും തുടര്‍ന്ന് കാര്‍ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയ വക്താവ് നജീബ് ദാനിഷ് പറഞ്ഞു.
ചാവേര്‍ ആക്രമണത്തില്‍ പരുക്കേറ്റവരെ സഹായിക്കുന്നതിനിടെയാണ് രണ്ടാമത്തെ സ്‌ഫോടനമുണ്ടായതെന്ന് കാബൂള്‍ പൊലിസ് വക്താവ് ഹഷ്മത് സ്റ്റാന്‍കസായി പറഞ്ഞു. സിവിലയന്മാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരേയുള്ള ആക്രമണം ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും മനുഷ്യത്വത്തിനുമെതിരേയുള്ള ആക്രമണമാണെന്ന് അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി പറഞ്ഞു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.