2019 January 23 Wednesday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

അഫ്ഗാനില്‍ ആറു തീവ്രവാദികളെ തൂക്കിലേറ്റി

കാബൂള്‍: അഫ്ഗാനിസ്ഥാലില്‍ ആറ് താലിബാന്‍ തീവ്രവാദികളുടെ വധശിക്ഷ നടപ്പാക്കി. വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനാണ് വധശിക്ഷ നടപ്പാക്കിയതെന്ന് പ്രസിഡന്റ് പാലസിലെ ഔദ്യോഗിക വക്താക്കള്‍ പറഞ്ഞു.
വധശിക്ഷയ്ക്ക് വിധേയരായവരില്‍ ഹഖാനി ശൃംഖലയുടെ സ്ഥാപകന്‍ ജലാലുദ്ദീന്‍ ഹഖാനിയുടെ മകന്‍ അനസ് ഹഖാനി ഇല്ലെന്നും ഔദ്യോഗിക വക്താവ് പറഞ്ഞു. ഏപ്രില്‍ 25ന് പ്രസിഡന്റ് അഷ്‌റഫ് ഗനി അഫ്ഗാന്‍ പാര്‍ലമെന്റിലെ സംയുക്ത സെഷനെ അഭിസംബോധന ചെയ്ത് കൊണ്ട് സംസാരിക്കവേ തീവ്രവാദികളെ രാജ്യത്തു നിന്നും തുടച്ചുനീക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കാബൂളില്‍ കഴിഞ്ഞ മാസം 64 പേരെയാണ് താലിബാന്‍ കൊലപ്പെടുത്തിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.