2018 November 14 Wednesday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

അപ്പവാണിഭ നേര്‍ച്ച ഇന്ന് സമാപിക്കും

കോഴിക്കോട്: ഇടിയങ്ങര ശൈഖ് പള്ളിയിലെ 457ാം അപ്പവാണിഭ നേര്‍ച്ചയുടെ പ്രധാന ചടങ്ങുകള്‍ ഇന്ന് സമാപിക്കും. അഭൂതപൂര്‍വ്വമായ തിരക്കാണ് ഇന്നലെ മഖാമില്‍ അനുഭവപ്പെട്ടത്.

ഇന്ന് രാവിലെ 11ന് നടക്കുന്ന ഖത്തം ദുആയില്‍ ആയിരങ്ങള്‍ പങ്കെടുക്കും. കേരളത്തിലെ പ്രശസ്തരായ പണ്ഡിതന്മാരുടെയും സാദാത്തുക്കളുടെയും സാന്നിധ്യത്തില്‍ നടക്കുന്ന ഖത്തം ദുആക്ക് അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. ഉച്ചക്ക് അന്നദാനവും നടക്കും.
ഖത്തം ദുആയോടെ നേര്‍ച്ചയുടെ പ്രധാന ചടങ്ങുകള്‍ സമാപിക്കുമെങ്കിലും ഏതാനും ദിവസങ്ങള്‍ കൂടി സിയാറത്തും നിസ്‌കാരാനന്തരമുള്ള മഖാമിലെ പ്രാര്‍ത്ഥനയും തുടരും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.