2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

അപ്പര്‍കുട്ടനാട്ടില്‍ താറാവ് കര്‍ഷകര്‍ പ്രതിസന്ധിയില്‍

ചങ്ങനാശേരി: അപ്പര്‍കുട്ടനാട്ടിലെയും കുട്ടനാട്ടിലെയും താറാവ് കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍. താറാവിന് പിടിപെടുന്ന വിവിധതരം രോഗങ്ങളെ തുടര്‍ന്ന് താറാവ് കുഞ്ഞുങ്ങള്‍ ചാകുന്നതും ആവശ്യത്തിന് മരുന്നു കിട്ടാത്തതും തമിഴ്‌നാട്ടില്‍ നിന്നുള്ള പാണ്ടി താറാവുകളുടെ വരവ് കൂടുന്നതുമാണ് നാടന്‍ താറാവ് കര്‍ഷകരെ പ്രതിസന്ധിയിലാക്കുത്.
സമയാസമയങ്ങളില്‍ പക്ഷി നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് പ്രതിരോധ കുത്തിവെപ്പിനുള്ള മരുന്നുകള്‍ ലഭിക്കാത്തതാണ് താറാവു കുഞ്ഞുങ്ങള്‍ ചാകാന്‍ കാരണമെന്നാണ് താറാവ് കര്‍ഷകര്‍ പറയുന്നത്. മരുന്നാവശ്യപ്പെട്ട് ദിവസങ്ങളോളം കഴിഞ്ഞാണ് മഞ്ഞാടി പക്ഷി നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് മരുന്ന് കിട്ടുന്നത്.കൊയ്ത്ത് കഴിഞ്ഞ് പാടം ഒഴിഞ്ഞതോടെ താറാവിനെ ഇറക്കി തീറ്റ തേടിക്കുകയാണ് താറാവ് കര്‍ഷകര്‍ ചെയ്യുത്.
നിലവില്‍ അരിക്ക് തീവിലയായതിനാല്‍ പാടത്ത് താറാവിനെ ഇറക്കിയാല്‍ ആവശ്യത്തിന് വീണടിഞ്ഞ നെല്ല് കൊത്തിതിന്ന് താറാവുകള്‍ വിശപ്പടക്കിക്കൊള്ളും. ഇതിന്റെ അടിസ്ഥാനത്തിലാണ് പാടത്തിറക്കുത്.
തമിഴ്‌നാട് താറാവുകളും മുട്ടകളും ഇറങ്ങുന്നതാണ് ഇവിടുത്തെ കര്‍ഷകരുടെ മറ്റൊരു പ്രതിസന്ധി. സര്‍ക്കാര്‍ ഇത് നിയന്ത്രിക്കണമൊണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.