2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട: കാസര്‍ഗോഡ് എല്‍.ബി.എസ് എഞ്ചിനിയറിംഗ് കോളജില്‍ ബി.ടെക് മെക്കാനിക്കല്‍ എഞ്ചിനിയറിംഗ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനിയറിംഗ്, ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനിയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനിയറിംഗ്, സിവില്‍ എഞ്ചിനിയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നീ ബ്രാഞ്ചുകളില്‍ എന്‍.ആര്‍.ഐ ക്വോട്ടയിലേക്ക് അപേക്ഷ ക്ഷണിച്ചു. എന്‍ട്രന്‍സ് പരീക്ഷ എഴുതാത്തവര്‍ക്കും അപേക്ഷിക്കാം. 750 രൂപ അടച്ച് അപേക്ഷാ ഫോറം കോളജ് ഓഫീസില്‍ നിന്ന് വാങ്ങാം. പൂരിപ്പിച്ച അപേക്ഷ ഈ മാസം 25നകം ലഭിക്കണം. www.lbscek.ac.in  എന്ന വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്ത് പ്രിന്‍സിപ്പലിന്റെ പേരില്‍ 750 രൂപയുടെ കാസര്‍ഗോഡ് മാറാവുന്ന ഡി.ഡി സഹിതവും അപേക്ഷിക്കാം. ഫോണ്‍: 04994-250290, 250555

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.