2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

അപൂര്‍വ റെക്കോര്‍ഡുമായി ഇംറുല്‍ കയെസ്

ക്രിക്കറ്റ് ചരിത്രത്തിലെ അപൂര്‍വമായൊരു റെക്കോര്‍ഡിനു ബംഗ്ലാദേശ് താരം ഇംറുല്‍ കയെസ് അര്‍ഹനായി. അഞ്ചു പേരെ വിക്കറ്റിനു പിന്നില്‍ പിടികൂടി പുറത്താക്കുന്ന ആദ്യ സബ്സ്റ്റിറ്റിയൂട്ട് വിക്കറ്റ് കീപ്പര്‍ എന്ന റെക്കോര്‍ഡാണ് കയെസ് സ്വന്തമാക്കിയത്. ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിലായിരുന്നു കയെസിന്റെ നേട്ടം. പരുക്കേറ്റ വിക്കറ്റ് കീപ്പര്‍ മുഷ്ഫിഖര്‍ റഹിമിനു പകരക്കാരനായാണ് ബംഗ്ലാദേശ് ഓപണിങ് ബാറ്റ്‌സ്മാനായ കയെസ് താത്കാലികമായിഗ്ലൗസണിഞ്ഞത്. ഒരു ടെസ്റ്റ് ഇന്നിങ്‌സില്‍ ഏറ്റവുമധികം പേരെ പുറത്താക്കുന്ന ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ എന്ന റെക്കോര്‍ഡിനൊപ്പമെത്താനും കയെസിനായി. മുഷ്ഫിഖര്‍ റഹിം മുന്‍പു രണ്ടുവട്ടം അഞ്ചു പേരെ വിക്കറ്റിനു പിന്നില്‍ പിടികൂടി റെക്കോര്‍ഡിട്ടിരുന്നു. ഇന്ത്യക്കെതിരേയും ശ്രീലങ്കക്കെതിരേയും ആയിരുന്നു മുഷ്ഫിഖറിന്റെ നേട്ടങ്ങള്‍.
ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിങ്‌സില്‍ ജീത് റാവല്‍, വില്ല്യംസന്‍, ഗ്രാന്‍ഡ് ഹോം, വാട്‌ലിങ്, വാഗ്നര്‍ എന്നിവരെയാണ് കയെസ് പിടികൂടിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.