2020 March 29 Sunday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

അപക്വമായ പരാമര്‍ശം നടത്തി മോദി സ്വയം പരിഹാസ്യനാകുന്നു: ഹരീഷ് റാവത്ത്

ഡെറാഡൂണ്‍: അപക്വമായ പ്രസ്താവനകളും പരാമര്‍ശങ്ങളും നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി സ്വയം പരിഹാസ്യനാകുകയാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത്.
ഉത്തരാഖണ്ഡില്‍ ഭൂമികുലുക്കം അനുഭവപ്പെട്ടതിനെ പരാമര്‍ശിച്ചുകൊണ്ടാണ് മോദി പരിഹാസ്യമായ പ്രസ്താവന നടത്തിയത്. ഭൂമികുലുക്കം ഉണ്ടായതില്‍ താന്‍ അത്ഭുതപ്പെട്ടിരിക്കുകയാണ്. താന്‍ ഉന്നയിച്ച സ്‌കാം(സമാജ് വാദി പാര്‍ട്ടി, കോണ്‍ഗ്രസ്, അഖിലേഷ്, മായാവതി) എന്ന പ്രയോഗം കേട്ട് ഭൂമാതാവ് സ്തബ്ധയായതായിരിക്കാം ഭൂമികുലുക്കത്തിന് കാരണമായതെന്ന് സംശയിക്കുകയാണെന്നാണ് മോദി പരാമര്‍ശിച്ചത്.
ലോക്‌സഭയില്‍ മോദി നടത്തിയ പ്രസംഗത്തിനിടയിലാണ് രാഹുല്‍ ഗാന്ധിയെ അധിക്ഷേപിക്കുന്നതിനായി മോശം പരാമര്‍ശം നടത്തിയത്. ഒരു പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടതായ ഒന്നല്ല ഇതെന്നും റാവത്ത് ചൂണ്ടിക്കാട്ടി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.