2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

അപകട വളവുകളില്‍ കോണ്‍വെക്‌സ് മിറര്‍ സ്ഥാപിച്ചു

ആലുവ: റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി ജനങ്ങള്‍ക്ക് സുരക്ഷയോരുക്കാന്‍ അപകട വളവുകളില്‍ കോണ്‍വെക്‌സ് മിറര്‍ സ്ഥാപിച്ചു എസ്.കെ.എസ്.എസ്.എഫ് മാതൃകയായി.
എസ്.കെ.എസ്.എസ്.എഫ് പേങ്ങാട്ടുശ്ശേരി ശാഖ കമ്മിയുടെ ആഭിമുഖ്യത്തില്‍ അപകടസാധ്യതയുള്ള ആറ് സ്ഥലങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ മിറര്‍ സ്ഥാപിച്ചിട്ടുള്ളത്. പേങ്ങാട്ടുശ്ശേരി ജുമാ മസ്ജിദിന് സമീപം നടന്ന ചടങ്ങില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് ഷെഫീഖ് തങ്ങള്‍ കോണ്‍വെക്‌സ് മിറര്‍ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ഷാജഹാന്‍ ഖാസിമി അദ്ധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ്. ജില്ലാ ജനറല്‍ സെക്രട്ടറി പി.എം. ഫൈസല്‍, സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ നൗഫല്‍ കുട്ടമശ്ശേരി, എടത്തല ക്ലസ്റ്റര്‍ സെക്രട്ടറി സിദ്ദീഖ് കുഴിവേലിപ്പടി, പേങ്ങാട്ടുശ്ശേരി ശാഖ ജനറല്‍ സെക്രട്ടറി അബ്ദുള്‍ മാലിക്ക്, നിഷാദ്, റഫീഖ് തുടങ്ങിയവര്‍ പങ്കെടുത്തു


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.