2019 June 18 Tuesday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

അപകടാവസ്ഥയിലുളള മരങ്ങളുടെ വിവരങ്ങള്‍ അറിയിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: സ്‌കൂളുകളുടെയും അംഗന്‍വാടികളുടെയും സമീപം അപകടാവസ്ഥയിലുള്ള മരങ്ങളുടെ വിവരങ്ങള്‍ സ്ഥാപനമേധാവികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അറിയിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ സ്ഥാപനാധികാരികള്‍ വീഴ്ച വരുത്തരുതെന്നുകാട്ടി പൊതുവിദ്യാഭ്യാസം, ഹയര്‍ സെക്കന്‍ഡറി, സാമൂഹ്യനീതി വകുപ്പുകളുടെ ഡയറക്ടര്‍മാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഇത്തരത്തില്‍ പരാതികള്‍ ലഭിക്കുകയോ അവ ശ്രദ്ധയില്‍ പെടുകയോ ചെയ്താല്‍ പഞ്ചായത്ത്‌രാജ് ആക്ട്, മുനിസിപ്പാലിറ്റി ആക്ട് എന്നിവയിലെ വ്യവസ്ഥകള്‍ പ്രകാരം മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനോ അപകടാവസ്ഥ ഒഴിവാക്കുന്നതിനോ ഉളള നടപടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൈക്കൊള്ളേണ്ടതാണ്. കോഴിക്കോട് ജില്ലയിലെ പുതിയേടത്ത് എ.എല്‍.പി സ്‌കൂളിനു മുകളില്‍ മരം വീണെന്ന വാര്‍ത്തയെത്തുടര്‍ന്ന് സ്വമേധയാ കൈക്കൊണ്ട നടപടിയിലാണ് കമ്മിഷന്‍ അധ്യക്ഷ ശോഭാ കോശി, അംഗം കെ.നസീര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.