2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

അപകടത്തില്‍പ്പെട്ട സഹോദരന്റെ ജീവന്‍ രക്ഷിച്ച് സഹോദരി

ഫറോക്ക്: പമ്പ്‌സെറ്റ് നന്നാക്കുന്നതിനിടെ ഷോക്കടിച്ചു പ്രാണനായി പിടഞ്ഞ സഹോദരന്റെ ജീവന്‍ രക്ഷിച്ച് സഹോദരി. കുണ്ടായിത്തോട് തെക്കെകുറ്റി വയല്‍ ആല്ലപ്പാട്ട് രാജന്ദ്രന്റെ മകള്‍ രഞ്ജിലയെയാണ് അവസരോചിത ഇടപെടലിലൂടെ തന്റെ സഹോദരന്‍ രാഹുലിന്റെ ജീവന്‍ രക്ഷിച്ചത്.
വീട്ടിലെ കേടായ പമ്പ്‌സെറ്റ് നന്നാക്കാനുള്ള ശ്രമത്തിനിടെയാണ് രാഹുല്‍ ഷോക്കേറ്റു പിടയുന്നത് കണ്ടത്. ഇതു കണ്ടു സഹോദരി കൈയിലുള്ള ചൂലു കൊണ്ടു അടിച്ചു തെറിപ്പിച്ചാണ് സഹോദരനെ അപകടത്തില്‍നിന്നു രക്ഷിക്കുന്നത്. തുടര്‍ന്നു ഓടിക്കൂടിയ പരിസരവാസികള്‍ ചേര്‍ന്നു രാഹുലിനെ കോഴിക്കോട് മെഡി. കോളജിലേക്ക് മാറ്റി. ചെറുവണ്ണൂര്‍ ജി.വി.എച്ച്.എസ്.എസ് വിദ്യാര്‍ഥികളാണ് ഇരുവരും.
അധ്യാപകരില്‍നിന്നു കിട്ടിയ അറിവാണ് രഞ്ജിലക്കു തന്റെ സഹോദരനെ രക്ഷിക്കുന്നതിനു തുണയായത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.