
ന്യൂഡല്‍ഹി: റെയില്‍വേയുടെ അപകടങ്ങളും മരണനിരക്കും പരമാവധി കുറക്കാനായതായി റെയില്‍വേ മന്ത്രാലയം.
കഴിഞ്ഞ ഒരുവര്‍ഷത്തിനിടയില്‍ ഉണ്ടായ 75 അപകടങ്ങളില്‍ 40 പേര് മാത്രമാണ് മരിച്ചത്. അപകടത്തെ തുടര്‍ന്നുണ്ടാകുന്ന മരണ നിരക്ക് കുറക്കാനായി എന്നതാണ് ഇത് വ്യക്തമാക്കുന്നത്.
അഞ്ചുവര്‍ഷത്തിനിടയില്‍ ഉണ്ടായ ഏറ്റവും കുറഞ്ഞ മരണനിരക്കാണ് ഇതെന്നും റെയില്‍വേ മന്ത്രാലയം പറയുന്നു.
2016 സെപ്റ്റബറിനും 2017 ഓഗസ്റ്റിനും ഇടയില്‍ 80 ട്രെയിന്‍ അപകടങ്ങളില്‍ 249 പേരാണ് മരിച്ചത്. ഇന്‍ഡോര്‍-പട്ന എക്സ്പ്രസ് ട്രെയിന്‍ കാന്‍പൂരിനടുത്ത് പാളം തെറ്റിയുണ്ടായ അപകടത്തില്‍ 150 യാത്രക്കാരാണ് മരിച്ചത്.