2019 April 22 Monday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

അന്‍സിയയുടെ മൃതദേഹം 25ന് നാട്ടിലെത്തിക്കും

 

കൊടുങ്ങല്ലൂര്‍ (തൃശൂര്‍): ന്യൂസിലന്‍ഡില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊടുങ്ങല്ലൂര്‍ സ്വദേശി അന്‍സിയയുടെ മൃതദേഹം ഈ മാസം 25ന് നാട്ടിലെത്തിക്കും. പുലര്‍ച്ചെ മൂന്നുമണിക്ക് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലെത്തുന്ന മൃതദേഹം അന്നുതന്നെ ഖബറടക്കും. പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം അന്‍സിയയുടെ മൃതദേഹം ന്യൂസിലന്‍ഡ് പൊലിസ് ഇന്ത്യന്‍ എംബസിക്ക് കൈമാറി.

ന്യൂസിലന്‍ഡ് ക്രൈസ്റ്റ് ചര്‍ച്ച് നഗരത്തിലെ അല്‍ നൂര്‍ മസ്ജിദില്‍ വെള്ളിയാഴ്ച്ച ജുമുഅ നിസ്‌ക്കാരത്തിനിടയിലുണ്ടായ ഭീകരാക്രമണത്തിലാണ് അന്‍സിയ ഉള്‍പ്പടെ 50 പേര്‍ കൊല്ലപ്പെട്ടത്. കൊടുങ്ങല്ലൂര്‍ ടി.കെ.എസ് പുരം പരേതനായ കരിപ്പിക്കുളം അലി ബാവയുടെ മകളും, ലോകമലേശ്വരം പൊന്നാത്ത് നാസറിന്റെ ഭാര്യയുമായ അന്‍സിയ ഒരു വര്‍ഷം മുന്‍പാണ് പഠനത്തിനായി ന്യൂസിലന്‍ഡിലേക്ക് പോയത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.