2018 November 18 Sunday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

അന്‍ഷുല കാന്ത് എസ്.ബി.ഐ എം.ഡി

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐയുടെ പുതിയ മാനേജിങ് ഡയരക്ടറായി അന്‍ഷുല കാന്തിനെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. 2020 സെപ്റ്റംബര്‍ 30വരെയാണ് നിയമന കാലാവധി. 

ബാങ്കിന്റെ ഡയരക്ടര്‍ ബോര്‍ഡാണ് ഇവരുടെ പേര് സര്‍ക്കാരിന് ശുപാര്‍ശ ചെയ്തത്. എസ്.ബി.ഐക്ക് നിലവില്‍ മൂന്ന് എം.ഡിമാരാണുള്ളത്. അന്‍ഷുലക്കു പുറമെ പി.കെ ഗുപ്ത, ഡി.കെ ഖാര എന്നിവരാണ് മറ്റുള്ളവര്‍.
ബി. ശ്രീറാം രാജിവച്ച ഒഴിവിലാണ് അന്‍ഷുലയെ നിയമിച്ചത്. കഴിഞ്ഞ ജൂണ്‍ 30നാണ് ശ്രീറാം രാജിവച്ചത്. അദ്ദേഹമിപ്പോള്‍ ഐ.ഡി.ബി.ഐ ബാങ്ക് എം.ഡിയാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.