2019 April 22 Monday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

അന്വേഷണ സംഘം ജിഷയുടെ അമ്മയെ വീണ്ടും ചോദ്യം ചെയ്തു

പെരുമ്പാവൂര്‍: ജിഷയുടെ കൊലപാതകം അന്വേഷണ സംഘം ഇന്നലെ അമ്മയെ വീണ്ടും ചോദ്യം ചെയ്തു. അച്ചന്‍ പാപ്പു വിനെ ചോദ്യം ചെയ്തതിന് ശേഷമാണ് ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അമ്മ രാജേശ്വരിയില്‍ല്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചത്.
പുതിയ അന്വേഷണ സംഘം മൂന്ന് ഘട്ടങ്ങളിലായി പല സന്ദര്‍ഭങ്ങളിലും ഇതുവരെ അമ്മയില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ആദ്യം കേസ് അന്വേഷിച്ച സംഘത്തിന് അമ്മയില്‍ നിന്നും ലഭിച്ച വിവരങ്ങളും ഇപ്പോള്‍ ലഭിച്ച വിവരങ്ങളും പുതിയ അന്വേഷണ സംഘം വിശദമായി പരിശോധിക്കുന്നുണ്ട്. അതേ സമയം ജിഷയുടെ കൊലയാളി എത്തിയെന്ന് പറയുന്ന ഇരിങ്ങോള്‍ കാവിലും ഇന്നലെയും  പൊലിസ് സംഘം തിരച്ചില്‍ തുടര്‍ന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.