2018 September 21 Friday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

അന്വേഷണം വൈകിപ്പിക്കരുതെന്ന് രമേശ് ചെന്നിത്തല

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതിയില്‍ അന്വേഷണം വൈകിപ്പിക്കരുതെന്നും അന്വേഷണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
അന്വേഷണം ഇഴഞ്ഞു നീങ്ങുന്നുവെന്ന പരാതി വ്യാപകമാണ്. 76 ദിവസമായിട്ടും അന്വേഷണം പൂര്‍ത്തിയായില്ല എന്നത് ഗൗരവതരമാണ്.
അന്വേഷണത്തില്‍ കാലതാമസം വരുത്തുന്ന നീക്കങ്ങളൊന്നുംതന്നെ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലെന്നും കേസില്‍ കുറ്റക്കാര്‍ എത്ര ഉന്നതരായാലും നീതിന്യായ സംവിധാനം നിഷ്‌കര്‍ഷിക്കുന്ന ശിക്ഷ നല്‍കണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്വേഷണത്തില്‍ കാലതാമസം വരുത്തിയതില്‍ സര്‍ക്കാര്‍ മറുപടി പറയണം. കുറ്റക്കാര്‍ക്കെതിരായ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. പി.കെ ശശി എം.എല്‍.എയുടെ കാര്യത്തിലും സര്‍ക്കാര്‍ കുറ്റവാളിയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.