2019 December 10 Tuesday
ജി സി സി ഉച്ചകോടി ഇന്ന് റിയാദിൽ: ഖത്തർ അമീർ പങ്കെടുക്കുമോയെന്നു ഉറ്റു നോക്കി അറബ് ലോകം

അന്യഗ്രഹജീവികള്‍ ഭൂമിയുമായി ബന്ധപ്പെടാന്‍ 1500 ലധികം വര്‍ഷങ്ങള്‍ കൂടി വേണം

പറക്കും തളിക പ്രത്യക്ഷപ്പെട്ടു, അന്യഗ്രഹജീവികളെ കണ്ടു എന്നിങ്ങനെയുള്ള കഥകള്‍ നിരന്തരമായി വരുന്നതിനിടെ ഇതുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട ഒരു പഠനം പുറത്തുവന്നിരിക്കുന്നു. 

അന്യഗ്രഹജീവികള്‍ ഭൂമിയുമായി ബന്ധപ്പെടാന്‍ ഇനിയമൊരു ആയിരത്തിയഞ്ഞൂറിലധികം വര്‍ഷങ്ങള്‍ കൂടി വേണ്ടി വരുമെന്നാണ് പഠനം പറയുന്നത്.
‘നിലവില്‍ അന്യഗ്രഹജീവികളെക്കുറിച്ച് നമുക്ക് വിവരമൊന്നുമില്ല, എന്നാല്‍ 1500 വര്‍ഷങ്ങള്‍ കഴിയട്ടെ, അത്തര അന്യഗ്രഹജീവികളെക്കുറിച്ച് നാമറിയും.’ അമേരിക്കയിലെ കോര്‍ണല്‍ യൂനിവേഴ്‌സിറ്റിയിലെ പ്രൊഫസറായ ഇവാന്‍ സോളോമോണിഡസ് പറയുന്നു.
അതുവരെ മനുഷ്യവാസമുള്ള ഒരേയൊരു ഗ്രഹം ഭൂമി മാത്രമാകും. 1500 വര്‍ഷങ്ങള്‍ക്കു ശേഷമേ അവയെ കാണാനാകൂ എന്നു കരുതി നിരീക്ഷണവും പഠനവും അവസാനിപ്പിക്കേണ്ടെന്നും അദ്ദേഹം പറയുന്നു. അതു ചിലപ്പോള്‍ അന്യഗ്രഹവാസികളെ സംബന്ധിച്ച അടയാളങ്ങള്‍ നഷ്ടപ്പെടാനിടയാകും.
പുതുതായുള്ള കണ്ടെത്തലിനെ സൗരയൂഥസിദ്ധാന്തവുമായി ബന്ധിപ്പിച്ചപ്പോള്‍ ഇതുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ചോദ്യത്തിലാണ് ശാസ്ത്രലോകം എത്തിനില്‍ക്കുന്നത്.
നാം അധിവസിക്കുന്ന ഗാലക്‌സിയില്‍ ഭൂമി പോലുള്ള അനേകം ഗ്രഹങ്ങള്‍ ഉണ്ട്. എന്നാല്‍ ഇതുവരെ മറ്റൊരു ഗ്രഹത്തില്‍ നിന്നുള്ള ഒരാളും ഇതുവരെ ഭൂമി സന്ദര്‍ശിച്ചിട്ടോ ഭൂമിയുമായി ബന്ധപ്പെട്ടിട്ടോ ഇല്ല. പ്രകൃതി പ്രതിഭാസങ്ങള്‍ പ്രപഞ്ചത്തിലൊട്ടാകെ ഒരുപോലെയല്ലെന്നും അതിനാല്‍ അടുത്തകാലത്തൊന്നും അന്യഗ്രഹജീവികള്‍ നമ്മെ കണ്ടെത്തില്ലെന്നുമാണ് കോപ്പര്‍ നിക്കസിന്റെ സൗരയൂഥസിദ്ധാന്തം പറയുന്നത്. എന്തു തന്നെയാണെങ്കിലും പുതിയ പഠനം പറക്കുംതളികയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിടും എന്നു പ്രതീക്ഷിക്കാം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News