
ചെമ്മങ്കടവ്: പി.എം.എസ്.എ.എം.എ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ വിവിധ സ്ഥാപനങ്ങളിലെ അന്തേവസികളെ സന്ദര്‍ശിച്ചു. തവനൂരിലെ പ്രതീക്ഷാ ഭവന്, വൃദ്ധസദനം, മഹിളാ മന്ദിരം, ജുവൈനല്‍ ഹോം എന്നിവയിലാണ് വിദ്യാര്‍ഥികള്‍ സന്ദര്‍ശനം നടത്തിയത്. പ്രതീക്ഷാഭവനിലെ അന്തേവാസികള്‍ക്ക് വസ്ത്രങ്ങളും മറ്റുകേന്ദ്രങ്ങളിലുള്ളവര്ക്ക് മധുര പലഹാരങ്ങളും വിതരണം ചെയ്തു.
സ്കൂളിലെ എന്‍.എസ്.എസ് വള@ിയര്മാരാണ് പരിപാടി സംഘടിപ്പിച്ചത്. പ്രോഗ്രാം ഓഫിസര്‍ എന്‍.കെ ഹഫ്സല്‍ റഹ്മാന്, എന്‍.കെ മുജീബ്റഹ്മാന്‍, കെ. ഇസ്മാഈല്‍, യൂനിറ്റ് ലീഡര്‍മാരായ എ. അംജദ് ഹുസൈന്, കെ. അഫ്നിദ നേതൃത്വം നല്കി.