2019 August 22 Thursday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

അന്തിക്കാട് പഞ്ചായത്തിലെ പൊതുകിണറുകള്‍ ഉപയോഗശൂന്യം; കുടിവെള്ളത്തിനായി നാട്ടുകാര്‍ നെട്ടോട്ടത്തില്‍

അന്തിക്കാട്: കുടിവെള്ള ക്ഷാമം രൂക്ഷമായ അന്തിക്കാട് പഞ്ചായത്തിലെ പൊതുകിണറുകള്‍ ഉപയോഗശൂന്യം. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പൊതുകിണറുകളാണ് അധികൃതരുടെ അനാസ്ഥ മൂലം നശിക്കുന്നത്. കിണറുകള്‍ കാടുകയറിയ നിലയിലാണ്. ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രദേശവാസികള്‍ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്ന കിണറുകളാണിത്.  പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ മേഖലയായ മുറ്റിച്ചൂര്‍, പടിയം, പുലാമ്പുഴ, കാരാമാക്കല്‍ ഭാഗങ്ങളിലാണ് ശുദ്ധജല ക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്നത്.
കനോലി കനാല്‍ അടുത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ പ്രദേശത്തെ വീടുകളിലെ കിണറുകളില്‍ ഉപ്പ് വെള്ളമാണ്. കുടിവെള്ളത്തിനായി നാട്ടുകാര്‍ ആശ്രയിക്കുന്നത് ജല അതോറിറ്റി പൈപ്പുകളെയാണ്. എന്നാല്‍ മിക്ക ദിവസങ്ങളിലും പൈപ്പുകളില്‍ നിന്ന് വെള്ളം ലഭിക്കാറില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. ഉപയോഗശൂന്യമായി കിടക്കുന്ന കിണറുകള്‍ വൃത്തിയാക്കി ജലസംഭരണികള്‍ സ്ഥാപിച്ച് പൈപ്പിട്ടാല്‍ മേഖലയിലെ വീടുകളിലേക്ക് ശുദ്ധജലം എത്തിക്കാന്‍ കഴിയുമെന്ന് നാട്ടുകാര്‍ പറഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.