2019 October 24 Thursday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

അന്താരാഷ്ട്ര കപ്പല്‍ ചാലിനു സമീപം കുഴിബോംബുകളുമായി യമനിലെ വിമത വിഭാഗം

സലാം കൂടരഞ്ഞി

റിയാദ്: അന്താരാഷ്ട്ര കപ്പല്‍ ചാലിനു സമീപം യമനിലെ വിമത വിഭാഗമായ ഹൂതികളും അലി അബ്ദുള്ള സാലിഹ് വിഭാഗവും കുഴിബോംബുകള്‍ സജീകരിച്ചതായി അമേരിക്കന്‍ നാവിക സേന മുന്നറിയിപ്പു നല്‍കി. തങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളെ പ്രതിരോധിക്കാനാണ് അതി പ്രധാന കപ്പല്‍ പാതയായ ഏദന്‍ കടലിടുക്കിന് സമീപത്ത് യമന്‍ വിമത വിഭാഗം കുഴിബോംബുകള്‍ സജ്ജീകരിച്ചതെന്നും സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്നും അമേരിക്കന്‍ നാവിക ഇന്റലിജന്‍സ് (ഒ എന്‍ ഐ) മുന്നറിയിപ്പ് നല്‍കി.

യമനിലെ മൊഖ തുറമുഖ കവാടമായ ബാബ് അല്‍ മന്‍ദിബിലാണ് 25 കിലോമീറ്റര്‍ ചുറ്റളവില്‍ അപകടരമാംവിധം മൈനുകള്‍ പാകിയത്. അന്താരാഷ്ട്ര എണ്ണ കപ്പലുകളുടെ സഞ്ചാര പാതയായ സൂയസ് കനാല്‍ വഴി മെഡിറ്ററേനിയന്‍ കടലിലേക്ക് പ്രവേശിക്കുന്ന ചെങ്കടലിലെ ഏദന്‍ ഉള്‍ക്കടലിനു സമീപമാണ് ഇത് ഭീതി വിതച്ചതെന്ന് അമേരിക്കന്‍ നാവിക ഇന്റലിജന്‍സ് (ഒ എന്‍ ഐ) പ്രസ്താവനയില്‍ പറഞ്ഞു.

മിഡില്‍ഈസ്റ്റ് രാജ്യങ്ങളില്‍ നിന്നും മറ്റു രാജ്യങ്ങളിലേക്ക് 60 കപ്പലുകള്‍ വഴി 3.3 മില്യണ്‍ എണ്ണയാണ് ദിനംപ്രതി ബാബ് അല്‍ മന്‍ദിബ് കടലിടുക്ക് വഴി കടത്തുന്നത്. അതിനാല്‍ ഈ പാത അടക്കുന്നത് ആഗോള തലത്തില്‍ ഊര്‍ജ്ജ, എണ്ണ വിപണി വില കുതിച്ചുയരാന്‍ കാരണമായേക്കുമെന്ന് യു എസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഈ മേഖലയില്‍ അമേരിക്കന്‍ പടക്കപ്പലിന് നേരെയും കഴിഞ്ഞ മാസം യമനില്‍ ഔദ്യോഗിക സര്‍ക്കാറിനായി യുദ്ധത്തിലേര്‍പ്പെട്ട സഊദി, യു എ ഇ യുദ്ധകപ്പലുകള്‍ക്ക് നേരെയും ഹൂതികള്‍ ആക്രമണം നടത്തുകയും വന്‍ നാശനഷ്ടങ്ങളും ആള്‍ നാശവും ഉണ്ടാവുകയും ചെയ്തിരു്ന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.