2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

അന്തര്‍ജില്ല ദ്വിദിന ക്രിക്കറ്റ്: കാസര്‍കോടിനു ലീഡ്

പെരിന്തല്‍മണ്ണ: 19 വയസിനു താഴെയുള്ളവരുടെ അന്തര്‍ജില്ലാ ദ്വിദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മലപ്പുറത്തിനെതിരേ കാസര്‍കോടിനു ലീഡ്. പെരിന്തല്‍മണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മലപ്പുറത്തിനെ ബാറ്റിങ് തകര്‍ച്ചയിലേക്ക് തള്ളിയിട്ട് കാസര്‍കോട് 50 റണ്‍സിന്റെ ഇന്നിംഗ്‌സ് ലീഡ് സ്വന്തമാക്കി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കാസര്‍കോട് 43.4 ഓവറില്‍ 145 റണ്‍സിന് എല്ലാവരും പുറത്തായി. ആദിത്യ ചന്ദ്രന്‍ 48 റണ്‍സ് നേടി. മലപ്പുറത്തിനായി ശ്രീരാഗ് പി.എസ് 6.4 ഓവറില്‍ 25 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് നേടി.

മറുപടി ഇന്നിങ്‌സ് ആരംഭിച്ച മലപ്പുറം 32.5 ഓവറില്‍ 95 റണ്‍സിന് എല്ലാവരും പുറത്തായി. മലപ്പുറത്തിന്റെ ശ്രീരാഗ് വി.കെ 25 റണ്‍സ് നേടി. കാസര്‍കോടിന്റെ ശ്രീഹരി എസ്.നായര്‍ 7.5 ഓവറില്‍ 11 റണ്‍സ് മാത്രം നല്‍കി അഞ്ചു വിക്കറ്റും, അഫ്‌സല്‍ പി.ആര്‍ ഒന്‍പത് ഓവറില്‍ 28 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റും നേടി. രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച കാസര്‍കോട് ഇന്നലെ കളി നിര്‍ത്തുമ്പോള്‍ ഒന്‍പത് ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 26 റണ്‍സെന്ന നിലയില്‍.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.