2019 May 22 Wednesday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

അനുശോചിച്ചു

പാലാ : കെ.എം മാണിയുടെ വിയോഗത്തില്‍ പാലാ നഗരസഭ അടിയന്തിര കൗണ്‍സില്‍ ചേര്‍ന്ന് അനുശോചനപ്രമേയം പാസാക്കി. പാലായടെ സമഗ്ര വികസനത്തിന് കെ.എം. മാണി നല്‍കിയ സംഭാവനകള്‍ കൗണ്‍സിലര്‍മാര്‍ അനുസ്മരിച്ചു. മാണിസാറിന്റെ വിയോഗം പാലായ്ക്ക് തീര്‍ക്കാനാവാത്ത നഷ്ടമാണെന്ന് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബിജി ജോജോ അറിയിച്ചു. മാണിയുടെ അനുസ്മരണാര്‍ത്ഥം ഉചിതമായ സ്ഥലത്ത് സ്മരാകം നിര്‍മിക്കുന്നതിന് കൗണ്‍സിലര്‍ ബിജു പാലുപടവില്‍ അവതാരകനും അഡ്വ. ബെറ്റി ഷാജു അനുവാദകയുമായി അവതരിപ്പിച്ച പ്രമേയം കൗണ്‍സില്‍ ഏകകണ്ഠമായി പാസാവുകയും ചെയ്തു.
വൈക്കം: കാരുണ്യ പദ്ധതി വഴി സാധാരണക്കാര്‍ക്ക് ചികിത്സാ സഹായം എത്തിച്ചു കൊടുത്ത കേരളത്തിന്റെ പ്രഗല്‍ഭനായ മുന്‍ധനമന്ത്രി കെ.എം മാണിയുടെ നിര്യാണത്തില്‍ അനുശോചിച്ച് വൈക്കം പൗരാവലിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഭവനു താഴെ തയ്യാറാക്കിയിരിക്കുന്ന പന്തലില്‍ നാളെ വൈകിട്ട് അഞ്ചിന് അനുശോചന യോഗം ചേരും. ചടങ്ങില്‍ എം.എല്‍.എയും വിവിധ രാഷ്ട്രീയ സംഘടനകളുടെ നേതാക്കളും പങ്കെടുക്കും.
ഈരാറ്റുപേട്ട: മുന്‍ മന്ത്രി കെ.എം.മാണിയുടെ നിര്യാണത്തില്‍ മുസ്‌ലിം അസോസിയേഷന്‍ യോഗം അനുശോചിച്ചു.പ്രസിഡന്റ് നൗഷാദ് കിണറ്റു മൂട്ടില്‍ അധ്യക്ഷനായി.റസീം മുതുകാട്ടില്‍, നൗഷാദ് വട്ടക്കയം, കെ.പി മുജീബ്, വി.കെ സിജു ,കെ.കെ സുനീര്‍, കെ.പി അന്‍സാരി എന്നിവര്‍ സംസാരിച്ചു


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.