2019 August 25 Sunday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

അനുരാഗ് ഠാക്കൂറിനെതിരേ സുപ്രിംകോടതി: ബി.സി.സി.ഐ ഭരണസമിതിയെ മാറ്റും

ന്യൂഡല്‍ഹി: ബി.സി.സി.ഐ അധ്യക്ഷന്‍ അനുരാഗ് ഠാക്കൂറിനെതിരേ രൂക്ഷ വിര്‍ശനവുമായി സുപ്രിം കോടതി. അനുരാഗ് ഠാക്കൂര്‍ കോടതിയില്‍ കള്ളം പറഞ്ഞുവെന്നും. ഇത് തെളിയിക്കപ്പെട്ടാല്‍ ജയിലില്‍ പോകേണ്ടി വരുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പു നല്‍കി.

ബിസിസിഐയുടെ നിലവിലെ ഭരണ സമിതിക്ക് പകരം പുതിയ സമിതിയെ നിയമിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. പുതിയ പാനല്‍ അംഗങ്ങളെ നിയമിക്കാന്‍ കോടതി ബിസിസിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി ഒരാഴ്ചത്തെ സമയം കോടതി അനുവദിച്ചു.

കോടതിയെ ബിസിസിഐ അധ്യക്ഷന്‍ അനുരാഗ് ഠാക്കൂര്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്നും സുപ്രീം കോടതി ചൂണ്ടിക്കാണിച്ചു.അതേസമയം അനുരാഗ് ഠാക്കൂര്‍ തെറ്റായ സത്യവാങ്മൂലം നല്‍കിയിട്ടില്ലെന്ന് ബിസിസിഐ പറഞ്ഞു.

അടുത്ത ഒരാഴ്ച്ചയ്ക്കുള്ളിലായി ബിസിസിഐക്ക് പകരം പുതിയ സമിതിയെ നിയോഗിക്കണമെന്നാണ് സുപ്രീം കോടതി ലോധ സമിതിയോട് ഉത്തരവിട്ടിരിക്കുന്നത്.

ഭരണസമിതിയെ മാറ്റുന്നതോടെ ബിസിസിഐക്ക് വീണ്ടുമൊരു തിരിച്ചടിയുണ്ടായിരിക്കുകയാണ് .നേരത്തെ ജസ്റ്റിസ് ലോധ സമിതിയുടെ ശുപാര്‍ശകള്‍ ഉടനടി നടപ്പാക്കണമെന്ന വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐ സമര്‍പ്പിച്ച റിവ്യുവും ഹര്‍ജി സുപ്രീംകോടതി തള്ളിക്കളഞ്ഞിരുന്നു.

ബിസിസിഐയില്‍ അടിമുടി അഴിച്ചുപണിക്കു വഴിയൊരുക്കുന്ന ലോധ സമിതി ശുപാര്‍ശകള്‍ നടപ്പാക്കുന്നതില്‍ വിട്ടുവീഴ്ചയില്ലെന്ന കോടതി പ്രഖ്യാപനം ക്രിക്കറ്റ് ബോര്‍ഡിനു തിരിച്ചടിയാണ്. മന്ത്രിമാര്‍, 70 വയസ്സിനു മുകളിലുള്ളവര്‍ എന്നിവര്‍ക്ക് അംഗത്വം നിരോധിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണു ലോധ സമിതിയുടെ മുഖ്യശുപാര്‍ശയിലുള്ളത്.

ബിസിസിഐ സമിതിയില്‍ സാമ്പത്തിക ഇടപാടുകള്‍ നിരീക്ഷിക്കാന്‍ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) പ്രതിനിധി അംഗമായി വേണമെന്നും ലോധ സമിതി ആവശ്യപ്പെട്ടിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News