2019 February 16 Saturday
യഥാര്‍ഥ മഹാന്‍ ഒരിക്കലും തന്നെക്കുറിച്ച് അങ്ങനെ കരുതിയിട്ടേയുണ്ടാകില്ല!

അനുമതിപത്രമില്ലാതെ ഹജ്ജിനെത്തിയ രണ്ടു ലക്ഷത്തോളം പേരെ മടക്കി

നിസാര്‍ കലയത്ത്

ജിദ്ദ: അനധികൃത യാത്ര ചെയ്തു മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച രണ്ടു ലക്ഷത്തോളം ആളുകളെ തിരിച്ചയച്ചു.

അനുമതിപത്രമില്ലാതെ എത്തിയവരെ മക്കയ്ക്കു സമീപമുള്ള ചെക്ക് പോസ്റ്റുകളില്‍ നിന്നാണ് തിരിച്ചയച്ചത്. 1,99,404 പേരെയാണ് തിരിച്ചയച്ചതെന്നു ഹജ്ജ് സുരക്ഷാ സേന മേധാവി ജനറല്‍ ഖാലിദ് അല്‍ ഹര്‍ബി അറിയിച്ചു.

പ്രത്യേക പെര്‍മിറ്റ് ഇല്ലാതെ മക്കയില്‍ പ്രവേശിക്കുന്നതിന് ശ്രമിച്ച 89,039 വാഹനങ്ങളും ചെക്ക്‌പോസ്റ്റുകളില്‍ നിന്ന് തിരിച്ചയച്ചു.

നിയമ ലംഘകരെ മക്കയിലേക്ക് കടക്കാന്‍ സഹായിക്കുന്നവര്‍ക്കെതിരെയും ശിക്ഷാ നടപടികള്‍ സ്വീകരിക്കും.

നിയമ ലംഘകരായ വിദേശികളുടെ വിരലടയാളം രേഖപ്പെടുത്തിയ ശേഷം നാടുകടത്തും. കൂടാതെ പത്തുവര്‍ഷം കഴിയാതെ ഇവര്‍ക്ക് പുതിയ വിസയില്‍ വീണ്ടും രാജ്യത്തു പ്രവേശിക്കുന്നതില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്തുവെന്നും ഹൈവേ പോലീസ് മേധാവി ജനറല്‍ സായിദ് അല്‍ തുവയ്യാന്‍ പറഞ്ഞു.

അതേസമയം വാണിജ്യാവശ്യങ്ങള്‍ക്കായി സന്ദര്‍ശന വിസകളിലെത്തിയവര്‍ ഹജ്ജ് കര്‍മ്മം നിര്‍വഹിക്കുന്നതിനൊരുങ്ങുന്നതായി പ്രത്യേക സമിതി കണ്ടെത്തിയിരുന്നു.

സന്ദര്‍ശന വിസകളിലുള്ളവര്‍ക്ക് ഹജ്ജ് കര്‍മ്മം നിര്‍വഹിക്കുന്നിതിനു നിലവില്‍ വിലക്കുണ്ട്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.