2020 February 26 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

അനിൽ പനച്ചൂരാനും കൊല്ലം അഭിജിത്തും റിയാദിൽ; ദശോത്സവം സീസൺ 2  ഇന്ന്

റിയാദ്: നവോദയയുടെ പത്താം വാർഷികാഘോഷ പരിപാടി ദശോത്സവം സീസൺ 2 ഇന്ന് (വെള്ളിയാഴ്ച) എക്സിറ്റ് 18ലെ നോഫാ ഓഡിറ്റോറിയത്തിൽ നടക്കും.  പരിപാടി പ്രശസ്ത കവിയും ഗാന രചയിതാവുമായ അനിൽ പനച്ചൂരാൻ ഉദ്ഘാടനം ചെയ്യും. ഗായകൻ കൊല്ലം അഭിജിത്തും സംഘവും നയിക്കുന്ന ഗാനമേളയും മറ്റു കലാപരിപാടികളും അരങ്ങേറും.  ശനിയാഴ്ച വൈകുന്നേരം 8  മണിക്ക് അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തിൽവെച്ച് “പനച്ചൂരാനൊപ്പം കാവ്യസന്ധ്യ” എന്ന പേരിൽ ഒരു പരിപാടിയും  സംഘടിപ്പിച്ചിട്ടുണ്ട്.  നവോദയയുടെ പത്താം വാർഷികാഘോഷമായ ദശോത്സവം സീസൺ 2 ൽ പങ്കെടുക്കാനെത്തിയ കവിയും ഗാന രചയിതാവുമായ അനിൽ പനച്ചൂരാനെയും പിന്നണി ഗായകൻ കൊല്ലം അഭിജിത്തിനെയും റിയാദ് വിമാനത്താവളത്തിൽ  നവോദയ ഭാരവാഹികൾ സ്വീകരിച്ചു.

ചിത്രം: നവോദയയുടെ പത്താം വാർഷികാഘോഷമായ ദശോത്സവം സീസൺ 2 ൽ പങ്കെടുക്കാനെത്തിയ കവിയും ഗാന രചയിതാവുമായ അനിൽ പനച്ചൂരാനെയും പിന്നണി ഗായകൻ കൊല്ലം അഭിജിത്തിനെയും റിയാദ് വിമാനത്താവളത്തിൽ സ്വീകരിച്ചപ്പോൾ


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.