2018 September 24 Monday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

അനായാസം പഞ്ചാബ്

വിശാഖപട്ടണം: ഐ.പി.എല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് നാലാം വിജയം സ്വന്തമാക്കി. പഞ്ചാബ് ഏഴു വിക്കറ്റിനു മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റു ചെയ്ത മുംബൈ 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെടുത്തപ്പോള്‍ പഞ്ചാബ് 17 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 127 റണ്‍സെടുത്ത് ലക്ഷ്യം അനായാസം മറികടന്നു.

52 പന്തില്‍ 54 റണ്‍സെടുത്തു പുറത്താകാതെ നിന്ന നായകന്‍ മുരളി വിജയിയുടേയും 40 പന്തില്‍ 56 റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹയുടേയും ബാറ്റിങാണ് പഞ്ചാബിനു കാര്യങ്ങള്‍ എളുപ്പമാക്കിയത്. മുംബൈ നിരയില്‍ മക്ലനാഗന്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.
ടോസ് നേടി ബാറ്റിങ് തിരപഞ്ഞെടുത്ത മുംബൈ പഞ്ചാബിന്റെ കണിശമായ ബൗളിങിനു മുന്നില്‍ തപ്പിത്തടഞ്ഞപ്പോള്‍ അവരുടെ സ്‌കോര്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സില്‍ ഒതുങ്ങി.

നാലോവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ മാര്‍ക്കസ് സ്റ്റോയിനിസിയുടെ ബൗളിങാണ് മുംബൈയെ വെട്ടിലാക്കിയത്. പന്തെടുത്തവരെല്ലാം മികവു പുലര്‍ത്തി. സന്ദീപ് ശര്‍മ, മോഹിത് ശര്‍മ എന്നിവര്‍ രണ്ടു വീതം വിക്കറ്റു വീഴ്ത്തി. 27 റണ്‍സെടുത്ത പൊള്ളാര്‍ഡാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. നിതിഷ് റാണ 25 റണ്‍സെടുത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.