2019 September 20 Friday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

അനധികൃത സ്വത്ത് സമ്പാദാനത്തിന് തെളിവില്ല: കെ.എം എബ്രഹാമിന് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിന് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്. കേസില്‍ പരാതിക്കാരന്റെ എതിര്‍വാദം ജനുവരി 13ന് കോടതി കേള്‍ക്കും. ഇത് പരിഗണിച്ചശേഷം മാത്രമായിരിക്കും കോടതിയുടെ വിധിയുണ്ടാകുക.

 

കേസുമായി ബന്ധപ്പെട്ട് കെ.എം എബ്രഹാമിനെതിരെ തെളിവില്ലെന്ന് കാണിച്ച് വിജിലന്‍സ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ഹരജിയിലാണ് എബ്രഹാമിനെതിരില്‍ കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

 

വീട്ടില്‍ നടത്തിയ റെയ്ഡില്‍ സമ്പാദ്യം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചതായും എന്നാല്‍ സംശയകരമായ രീതിയില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും വിജിലന്‍സ് കോടതിയില്‍ വ്യക്തമാക്കി.

 

എന്നാല്‍ ഇക്കാര്യത്തില്‍ എതിര്‍വാദം അവതരിപ്പിക്കാന്‍ സമയം വേണമെന്ന് പരാതിക്കാരന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് സമയം കൊടുത്തത്. വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട് വൈകുന്നതിനെതിരെ കെ.എം എബ്രഹാം സര്‍ക്കാരിനെ സമീപിച്ചിരുന്നു.

 

 സെര്‍ച്ച് വാറണ്ടില്ലാതെയും ചട്ടങ്ങള്‍ പാലിക്കാതെയും കെ.എം എബ്രഹാമിന്റെ വീട്ടില്‍ നടത്തിയ റെയ്ഡ് ഗൗരവമുളളതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയും പിന്നാലെ വിജിലന്‍സ് എസ്പിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.

കെ.എം എബ്രഹാം മികച്ച ഉദ്യോഗസ്ഥനാണെന്ന് മുഖ്യമന്ത്രിയും തോമസ് ഐസക്കും അഭിപ്രായപ്പെട്ടിരുന്നു


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News