2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

അനധികൃത സ്വത്ത് സമ്പാദനം: ബാബുവിന്റെ പി.എ നന്ദകുമാറിനെ ചോദ്യം ചെയ്യുന്നു

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി കെ.ബാബുവിന്റെ പി.എ നന്ദകുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു. ഡി.വൈ.എസ്.പി ബിജിയുടെ നേതൃത്വത്തില്‍ വിജിലന്‍സ് ഓഫിസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യുന്നത്. വരുമാന മാര്‍ഗങ്ങളില്ലാത്ത നന്ദകുമാറിന്റെ സ്വത്തില്‍ വന്‍ വളര്‍ച്ചയുണ്ടായതായി വിജിലന്‍സ് കണ്ടെത്തി. ബാബു മന്ത്രിയായ ശേഷം നന്ദകുമാര്‍ തൃപ്പൂണിത്തുറയില്‍ പണമിടപാട് സ്ഥാപനം തുടങ്ങിയിരുന്നു. തെളിവുകള്‍ ലഭിച്ചാല്‍ നന്ദകുമാറിനെതിരേയും കേസെടുക്കുമെന്നാണ് വിജിലന്‍സ് വ്യക്തമാക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News