2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

അനധികൃത നിര്‍മാണം: ബിഗ്ബസാറിന് ലൈസന്‍സില്ല

തിരുവനന്തപുരം: അനധികൃത നിര്‍മാണം നടത്തിയെന്നു കണ്ടെത്തിയതിനെതുടര്‍ന്ന് റീട്ടെയില്‍ വ്യാപാര സ്ഥാപനമായ ബിഗ്ബസാറിന്റെ തിരുവനന്തപുരം കിഴക്കേകോട്ടയിലെ വ്യാപാര കേന്ദ്രത്തിന്റെ ലൈസന്‍സ് പുതുക്കേണ്ടെന്നു കോര്‍പറേഷന്‍ തീരുമാനിച്ചു. 2016-17 വര്‍ഷത്തേയ്ക്കുള്ള ലൈസന്‍സ് പുതുക്കാന്‍ ഫീസടച്ച് അപേക്ഷിച്ചെങ്കിലും പുതുക്കി നല്‍കേണ്ടെന്നാണ് കോര്‍പറേഷന്‍ തീരുമാനം. 14,939 രൂപയുടെ ഡി.ഡി സഹിതമാണ് ബിഗ്ബസാറിന്റെ ഉടമകളായ ഫ്യൂച്ചേഴ്‌സ് ഗ്രൂപ്പ് അപേക്ഷ സമര്‍പ്പിച്ചത്. സ്ഥാപനത്തില്‍ അനധികൃത നിര്‍മാണം നടന്നെന്ന ചെന്തിട്ട ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ റിപ്പോര്‍ട്ട് പ്രകാരം നേരത്തേ ലൈസന്‍സ് റദ്ദാക്കിയിരുന്നു. വ്യാഴാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗമാണ് ലൈസന്‍സ് പുതുക്കി നല്‍കേണ്ടെന്ന് തീരുമാനിച്ചത്. വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കാന്‍ നഗരസഭാ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.