2019 June 20 Thursday
നീ നിനക്കുതന്നെ ദീപമായി വര്‍ത്തിക്കുന്നുവെങ്കില്‍ നീ നിന്നില്‍തന്നെ അഭയം കണ്ടെത്തുന്നുവെന്ന് സാരം – ബുദ്ധന്‍

അനങ്ങാത്ത ലിഫ്റ്റ്…കറങ്ങാത്ത ഫാന്‍.. പരാതികള്‍ തീരുന്നില്ല

കൊല്ലം: വെന്റിലേറ്റര്‍ പ്രവര്‍ത്തനരഹിതമാണെന്നതിനു പുറമേ മറ്റു നിരവധി പരാതികളാണ് ജില്ലാ ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കുള്ളത്. നാല് നിലകളുള്ള ആശുപത്രിയില്‍ ആകെയുള്ളത് ഒരു ലിഫ്റ്റ് മാത്രമാണ്. ഇതാകട്ടെ ഒട്ടു മിക്ക സമയങ്ങളിലും പ്രവര്‍ത്തനരഹിതമായിരിക്കും. നടക്കാനാവാത്ത രോഗികള്‍ക്ക് പോലും  കോണിപ്പടി വഴി മുകളിലേക്കു പോകേണ്ടി വരും.
ഒ.പിയിലെത്തുന്നവര്‍ക്ക് മൂത്രശങ്കയ്ക്ക് ആശ്വാസം കണ്ടെത്തണമെങ്കില്‍ ആശുപത്രിയുടെ സമീപം പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളുടെ മറവ് ആശ്രയിക്കേണ്ട സ്ഥിതിയാണ്.
ആശുപത്രി വാര്‍ഡുകളില്‍ ഫാനുകളുണ്ടെങ്കിലും ഒന്നോ രണ്ടോ എണ്ണം മാത്രമാണ് കറങ്ങുന്നത്. വിയര്‍ത്തൊലിച്ചു കിടക്കാനാണ് രോഗികളുടെ വിധി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.