2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

അധ്യാപിക മര്‍ദിച്ചതായി പരാതി

അഞ്ചല്‍: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപിക മര്‍ദിച്ചതായി പരാതി. അഞ്ചല്‍ ഈസ്റ്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ അഞ്ചല്‍ കുരുവിക്കോണം സത്ഗമയ വീട്ടില്‍ പ്രകാശിന്റെ മകന്‍ അദ്വൈതിനെയാണ് (14) അധ്യാപിക മര്‍ദിച്ചതായി പരാതി.
ദ്വൈത് അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ക്ലാസില്‍ ടെസ്റ്റ് ബുക്ക് കൊണ്ട് വന്നില്ലാ എന്ന കാരണത്താല്‍ അധ്യാപിക രമ്യ പ്ലൈവുഡ് കൊണ്ടുള്ള വടി ഉപയോഗിച്ച് ഇരു തോളിലും, കൈകളിലും മര്‍ദിച്ചു എന്ന് കാട്ടി അഞ്ചല്‍ പൊലിസില്‍ അദ്വൈതിന്റെ പിതാവും അലയമണ്‍ പഞ്ചായത്തിലെ ഹെഡ് ക്ലാര്‍ക്കുമായ പ്രകാശ് പരാതി നല്‍കി.
മര്‍ദിച്ചതില്‍ ഇരു തോളിലും കൈയിലും അടിയുടെ പാടുകള്‍ ഉണ്ട്.സംഭവത്തില്‍ അഞ്ചല്‍ പൊലിസ് കേസെടുത്തു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.