2018 September 20 Thursday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

അധ്യാപിക ഇടപെട്ടു: നല്ലപാഠം പഠിച്ച് ബസ് ജീവനക്കാര്‍

ഉരുവച്ചാല്‍: സ്‌കൂള്‍ സ്റ്റോപ്പില്‍ നിര്‍ത്താതെ പോയ ബസ് അധ്യാപികയുടെ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിച്ചു.
ഇന്നലെ രാവിലെ എട്ടരയോടെ ഇരിട്ടിയില്‍ നിന്നും തലശേരിയിലേക്ക് പോവുന്ന സ്വകാര്യ ബസാണ് നിര്‍ത്തിച്ചത്.
റാണി ജെയ് സ്‌കൂളിന് മുന്‍പില്‍ സ്റ്റോപ്പില്‍ ഇറങ്ങേണ്ട വിദ്യാര്‍ഥികളോടും മറ്റുള്ളവരോടും തൊട്ടു പുറകിലത്തെ സ്‌റ്റോപ്പായ നിര്‍മ്മലഗിരി കോളജിനടുത്ത് ഇറങ്ങുവാന്‍ കണ്ടക്ടര്‍ ആവശ്യപ്പെടുക യായിരുന്നു. ഈ ബസില്‍ യാത്രക്കാരിയായ അധ്യാപിക കണ്ടക്ടര്‍ വിദ്യാര്‍ഥികളോട് കയര്‍ത്ത്പറയുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇടപെടുകയായിരുന്നു.
ഒടുവില്‍ വിദ്യാര്‍ഥികളെ റാണി ജെയ് സ്‌കൂള്‍ സ്റ്റോപ്പില്‍തന്നെ ഇറക്കി വിടേണ്ടിവന്നു. അധ്യാപികയും കണ്ടക്ടറുമായി തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് സ്റ്റോപ്പില്‍ നിര്‍ത്തുന്നില്ലെങ്കില്‍ പൊലിസില്‍ അറിയിക്കുമെന്ന് അധ്യാപിക മുന്നറിയിപ്പു നല്‍കുകയായിരുന്നു. ഇതോടെയാണ് ബസ് ജീവനക്കാര്‍ അനുസരിച്ചത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.