2018 November 13 Tuesday
ലോകത്തെ മാറ്റാന്‍ നിങ്ങള്‍ ചിന്തകളെ മാറ്റൂ

അധ്യാപനം കാര്യക്ഷമമാവാന്‍ മികച്ച പരിശീലനം ആവശ്യം

വെങ്ങപ്പള്ളി: സമൂഹത്തില്‍ മാറ്റം സൃഷ്ടിക്കാന്‍ വിദ്യാര്‍ഥികള്‍ക്കാണ് സാധിക്കുകയെന്നും അധ്യാപനം കാര്യക്ഷമമാവാന്‍ മികച്ച പരിശീലനം ആവശ്യമാണെന്നും സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ പ്രസ്ഥാവിച്ചു.
വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയില്‍ പി.ജി വിദ്യാര്‍ഥികള്‍ക്കുള്ള ട്രൈനിങ് ക്ലാസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജഅ്ഫര്‍ ഹൈതമി അധ്യക്ഷനായി. കെ.എച്ച് കോട്ടപ്പുഴ ക്ലാസിന് നേതൃത്വം നല്‍കി. സിറാജുദ്ദീന്‍ നിസാമി, അബ്ദുല്ല ബാഖവി, ഇബ്‌റാഹിം ഫൈസി ഉഗ്രപുരം, മുഹമ്മദ് കോയ ഫൈസി, നൗഫല്‍ വാഫി സംസാരിച്ചു. എ.കെ സുലൈമാന്‍ മൗലവി സ്വാഗതവും ഹാമിദ് റഹ്മാനി നന്ദിയും പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.