2018 November 19 Monday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

അധ്യാപക ദിനത്തിലെ ശമ്പളം ദുരിതാശ്വാസ നിധിയിലേയ്ക്ക്

കരിമണ്ണൂര്‍: അധ്യാപക ദിനത്തിലെ ശമ്പളം ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കി വിന്നേഴ്‌സ് പബ്ലിക് സ്‌കൂളിലെ അധ്യാപകര്‍.
വിദ്യാര്‍ഥികള്‍ സ്വരൂപിച്ച ഫണ്ടും ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കി. ഫണ്ട് സീനിയര്‍ അധ്യാപിക ആന്‍സി ബേബി, സ്‌കൂള്‍ മാനേജര്‍ എം.പി വിജയനാഥനു കൈമാറി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലിന്റോ ആന്‍ഡ്രൂസ് അദ്ധ്യക്ഷത വഹിച്ചു. വിദ്യാര്‍ഥികള്‍ പൂച്ചെണ്ടും മെഡലും നല്‍കി അധ്യാപകരെ ആദരിച്ചു. മാനേജര്‍ എം.പി വിജയനാഥന്‍ സന്ദേശം നല്‍കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.